ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആശിഷ് മെഹ്രോത്ര കോസ്റ്റ് ഗാര്‍ഡ് ഡിസ്ട്രിക്ട് 4 കമാന്‍ഡര്‍

Web Desk
1 Min Read

കൊച്ചി: ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആശിഷ് മെഹ്രോത്ര ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളവും മാഹിയും ഉള്‍പ്പെടുന്ന ഡിസ്ട്രിക്ട് 4ന്റെ കമാന്‍ഡറായി ചുമതലയേറ്റു. ഡി ഐ ഡി എന്‍ രവി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ആശിഷ് മെഹ്രോത്രയുടെ ചുമതലയേറ്റത്.

city exchange

ലഖ്‌നൗ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദം നേടിയ ആശിഷ് മെഹ്രോത്ര ഇന്ത്യന്‍ നാവികസേനയുടെ നാവിഗേഷന്‍ ആന്‍ഡ് ഡയറക്ഷന്‍ സ്‌കൂളില്‍ നിന്ന് നോട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1998ല്‍ കോസ്റ്റ് ഗാര്‍ഡില്‍ ചേര്‍ന്ന അദ്ദേഹം ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജിലെ (63 എന്‍ഡിസി) പൂര്‍വ്വ വിദ്യാര്‍ഥിയാണ്.

കപ്പലിലും കരയിലും പ്രധാനപ്പെട്ട കമാന്‍ഡ്, സ്റ്റാഫ് നിയമനങ്ങള്‍ വഹിച്ച അദ്ദേഹം ഫാസ്റ്റ് പട്രോള്‍ വെസല്‍ ഐ സി ജി എസ് ലക്ഷ്മി ബായി, അഡ്വാന്‍സ്ഡ് ഓഫ്‌ഷോര്‍ പട്രോള്‍ വെസല്‍ ഐ സി ജി എസ് സംഗ്രാം, കോസ്റ്റ് ഗാര്‍ഡ് വര്‍ക്ക്അപ്പ് ടീം (ഈസ്റ്റ്) എന്നിവയെ കമാന്‍ഡ് ചെയ്തിട്ടുണ്ട്. വെസ്റ്റേണ്‍ ഫ്ളീറ്റ് കപ്പലായ ഐ എന്‍ എസ് ഉദയഗിരിയുടെ നാവിഗേറ്റിംഗ് ഓഫീസറായി ആദ്യത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടേഷനിസ്റ്റായി നിയമിക്കപ്പെട്ടിരുന്നു. ഏഷ്യയിലെ കപ്പലുകള്‍ക്കെതിരായ കടല്‍ക്കൊള്ളയെയും സായുധ കൊള്ളയെയും നേരിടുന്നതിനുള്ള ഇന്‍ഫര്‍മേഷന്‍ ഷെയറിംഗ് സെന്റര്‍ ഓഫ് റീജിയണല്‍ കോപ്പറേഷന്‍ എഗ്രിമെന്റില്‍ (സിംഗപ്പൂര്‍) മാനേജര്‍ (ഗവേഷണം), ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലിന്റെ സി ജി ഉപദേഷ്ടാവ് എന്നീ പദവികളും വഹിച്ചു.

പരിശീലന കോഴ്സുകളിലെ മൊത്തത്തിലുള്ള പ്രകടനത്തിന് ഡിജി ഐസിജി ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ നേടിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!