ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: പ്രവാസികളിലെ എന്‍ ആര്‍ ഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷന്‍ മുതലായവ വാങ്ങുന്നതിന് ഏറെ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രവാസികള്‍ക്ക് ഭരണഘടന അനുവദിക്കുന്ന സ്വത്ത് ആര്‍ജിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും പ്രവാസിളുടെ വോട്ടവകാശം പൂര്‍ണാര്‍ഥത്തില്‍ നല്‍കുന്നതിനുള്ള നിയന്ത്രണം പൗരാവകാശത്തില്‍ നിന്ന് പ്രവാസികളെ ഒഴിച്ചു നിര്‍ത്തുന്നതിന് കാരണമാവുമെന്നും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായി തീരുമാനം എടുക്കേണ്ട ഭരണകൂട സ്ഥാപനങ്ങള്‍ക്ക് അതില്‍ വീഴ്ച സംഭവിച്ചാല്‍ പൗരന്റെ ജനാധിപത്യ അവകാശം ധ്വംസിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ഇതിനെതിരെ ജാഗ്രതയുണ്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

city exchange

ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എഴുത്തുകാരി സിദ്ധീഹ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, എം അയ്യൂബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാബു സുകുമാരന്‍ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി മുബീന്‍ അമീന്‍ നന്ദിയും പറഞ്ഞു.

കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് നജീം കൊല്ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, ജില്ലാ ജനറല്‍ സെക്രട്ടറി നിജാം, മന്‍സൂര്‍, ഷിബു ഹംസ, നിയാസ് കൊല്ലം, അനസ് അഞ്ചല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!