അഫ്ഗാനിന്റെ വിഭവങ്ങള്‍ ഊറ്റിയെടുക്കാന്‍ അനുവദിക്കരുത്: എസ് വൈ എസ്

Web Desk
1 Min Read

തൃപ്രയാര്‍: ഹിംസാത്മകമായ രാഷ്ട്രീയത്തിന്റെ ഭൂതകാലമുള്ള താലിബാന് വിശാലമായ മാനവികതയുടേയും മനുഷ്യത്വത്തിന്റേയും രാഷ്ട്രീയതയിലേക്ക് പെട്ടെന്ന് കടന്ന് വരാനാകുമെന്ന പ്രതീക്ഷയില്ല. ഇനിയും അഫ്ഗാനിന്റെ മണ്ണില്‍ ചോര വീഴാതെ നോക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയണം. അഫ്ഗാനിന്റെ വിഭവങ്ങളെ ഊറ്റിയെടുക്കാന്‍ കണ്ണുനട്ടിരിക്കുന്ന വന്‍കിട രാഷ്ട്രങ്ങളെ തടയണം. സമാധാനം ഉറപ്പ് വരുത്താന്‍ താലിബാന് കഴിയില്ലെങ്കില്‍ അഭ്യന്തര കലാപത്തിന് വിട്ടുകൊടുക്കാതെ ക്രിയാത്മകമായി ഇടപെടാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിയണമെന്ന് എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ ആവശ്യപ്പെട്ടു.

city exchange

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്ന അര്‍ധ വാര്‍ഷിക കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറി കെ കെ ശമീര്‍ സഖാഫി അന്തിക്കാട് പ്രമേയം അവതരിപ്പിച്ചു. സോണ്‍ പ്രസിഡന്റ് പി എം ഹാഫിള് സ്വാദിഖലി ഫാളിലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ എറിയാട് ഉദ്ഘാടനം ചെയ്തു. സോണ്‍ കണ്‍ട്രോളര്‍ ശരീഫ് കൊച്ചന്നൂര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സോണ്‍ സെക്രട്ടറിമാരായ പി വൈ അമീര്‍, നിസാര്‍ സഖാഫി തളിക്കുളം, സി കെ സത്താര്‍, യു എം ബഷീര്‍, പി ബി അബ്ദുല്‍ അസീസ് സുഹരി, വി എ നൗഫര്‍ സഖാഫി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. സയ്യിദ് നൗഫല്‍ തങ്ങള്‍ പി എം, സി എ സലാം അഹ്‌സനി, ആദില്‍ എം എ എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!