ദോഹ ഫുഡ് സ്‌റ്റോറീസ്; രുചി വൈവിധ്യങ്ങളുടെ കലവറയുടെ താക്കോല്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെത്തിയാല്‍ ഇനിയെവിടെ നല്ല ഭക്ഷണം കിട്ടുമെന്ന് ആലോചിച്ച് അലയേണ്ടതില്ല. ഫേസ്ബുക്ക് തുറന്ന് ദോഹ ഫുഡ് സ്റ്റോറീസ് എന്ന പേജ് ഓപ്പണാക്കുകയേ വേണ്ടൂ. ഹോട്ടലിലെത്തുന്നതിന് മുമ്പ് വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയും.

city exchange

ഖത്തറിലെ റസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബുക്കിംഗ്, പാര്‍ട്ടി ഹാള്‍ ബുക്കിംഗ് തുടങ്ങി വ്ളോഗര്‍മാര്‍ക്ക് പോലും സഹായകരമാകുന്ന വിധത്തിലാണ് ദോഹ ഫുഡ് സ്റ്റോറീസ് പേജ് ഒരുക്കിവെച്ചിരിക്കുന്നത്. റസ്റ്റോറന്റുകളുടെ ഓഫറുകള്‍, ഫുഡ് റിവ്യൂ, ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് സൗകര്യങ്ങളെല്ലാം ഈ പേജിലൊരുക്കിയിട്ടുണ്ട്. ഫേസ്ബുക്കില്‍ മാത്രമല്ല ഇന്‍സ്റ്റാഗ്രാമിലും കിട്ടും ദോഹ ഫുഡ് സ്റ്റോറീസ്.
ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങി വൈവിധ്യങ്ങളുടെ കലവറയാണ് ദോഹ ഫുഡ് സ്റ്റോറീസ്.

മലയാളികളായ ഫജര്‍ സാദിഖും റബീഹും ചേര്‍ന്നാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത്. അടുത്തവര്‍ഷത്തോടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
ഓരോരുത്തരുടേയും കീശയ്ക്കനുസരിച്ച് ഹോട്ടലുകള്‍ തെരഞ്ഞെടുക്കാനാവുമെന്നതാണ് ദോഹ ഫുഡ് സ്റ്റോറീസ് നല്കുന്ന സൗകര്യം. മാത്രമല്ല പ്രതിമാസം നല്കുന്ന റസ്റ്റോറന്റ് വൗച്ചറുകളിലൂടെ കുടുംബ സമേതം രുചിയാസ്വദിക്കാനും ദോഹ ഫുഡ് സ്റ്റോറീസ് വഴിയൊരുക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!