യു എ ഇയുടെ ബഹിരാകാശ സഞ്ചാരികള്‍ നാസ പരിശീലനത്തിന് യാത്രയായി

Web Desk
1 Min Read

ദുബൈ: ബഹിരാകാശ രംഗത്ത് വീണ്ടും ചുവടുവെപ്പുകളുമായി യു.എ.ഇ. നാസ ഒരുക്കുന്ന രണ്ടു വര്‍ഷത്തെ പരിശീലന പരിപാടിയിലേക്ക് രണ്ട് പുതിയ ബഹിരാകാശ സഞ്ചാരികളെ രാജ്യം അയച്ചു. ദുബൈ പൊലിസിലെ മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയും മെക്കാനിക്കല്‍ എന്‍ജിനീയറായ നൂറ അല്‍ മത്രൂഷിയുമാണ് ഹൂസ്റ്റണിലേക്ക് പോയത്. 1,400 ഇമാറാത്തി വനിതകള്‍ ഉള്‍പ്പെട്ട 4305 അപേക്ഷകരില്‍ നിന്നാണ് രണ്ടാംഘട്ടത്തില്‍ യു.എ.ഇയുടെ ബഹിരാകാശയാത്രാ സംഘത്തിലേക്ക് രണ്ടു പേരെ തിരഞ്ഞെടുത്തത്.

city exchange

2022 ജനുവരി മുതല്‍ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ ഇവരുടെ പരിശീലനം ആരംഭിക്കും.9 പുരുഷന്‍മാരും 5 സ്ത്രീകളും ഉള്‍പ്പെട്ട ഈ പട്ടികയില്‍നിന്നാണ് നൂറ അല്‍
മത്രൂഷിക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും അവസരം ലഭിച്ചത്.

പുതിയ ബഹിരാകാശ സഞ്ചാരികളെ ഇന്ന് രാത്രി 9.30ന് നടക്കുന്ന ചടങ്ങില്‍ നാസ പരിചയപ്പെടുത്തും. അതിനിടെ ബഹിരാകാശ യാത്ര, എമിറേറ്റ്സ് ചൊവ്വ ദൗത്യം തുടങ്ങി നിരവധി യു.എ.ഇ ബഹിരാകാശ പദ്ധതികളില്‍ പ്രധാന പങ്ക് വഹിക്കുന്ന സംഘടനയായ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന് പുതിയ മേധാവിയായി. സലിം അല്‍ മര്‍റിയാണ് പുതിയ മേധാവി. 2006ല്‍ യു.എ.ഇയുടെ ആദ്യ ഉപഗ്രഹമായ ദുബായ്സാറ്റ്-1 വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് 39 കാരനായ അല്‍ മര്‍റി. 2013 മുതല്‍ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച യൂസുഫ് അല്‍ ശൈബാനിക്ക് പകരമാണ് അദ്ദേഹം ചുമതലയേറ്റത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!