

ദോഹ: ഖത്തറിലെ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതുകൂട്ടായ്മ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തറിന് 2024- 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍വന്നു.

പഴയ ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിന് ഡോ. വി വി ഹംസ എടപ്പാള്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. രതീഷ് കക്കോവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ മാറാക്കര, ജനറല്‍ സെക്രട്ടറി മൂസ താനൂര്‍, ട്രഷറര്‍ രതീഷ് കക്കോവ് എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുല്‍ അസീസ് ചെവിടിക്കുന്നന്‍ തെന്നല, അബ്ദുല്‍ റഷീദ് വെട്ടം, സിദ്ധീഖ് വാഴക്കാട്, ഡോ. ഷഫീഖ് താപ്പി മമ്പാട്, നബ്ഷ മുജീബ് എടയൂര്‍, ജഹ്ഫര്‍ ഖാന്‍ താനൂര്‍, അമീന്‍ അന്നാര എന്നിവരെ വൈസ് പ്രസിഡന്റുമാരായും സൗമ്യ പ്രദീപ് വട്ടംകുളം, നിയാസ് കൈപ്പേങ്ങല്‍ പുളിക്കല്‍, സുരേഷ് ബാബു തേഞ്ഞിപ്പാലം, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, സിദ്ധീഖ് പെരുമ്പടപ്പ്, അബി ചുങ്കത്തറ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
അച്ചു ഉള്ളാട്ടില്‍ കൂട്ടായ്മയുടെ ചീഫ് പാട്രണും മഷ്ഹൂദ് വി സി ചീഫ് അഡൈ്വസറും കൂടാതെ ഉപദേശക സമിതി അംഗങ്ങളായി അബൂബക്കര്‍ മാടമ്പാട്ട് സഫാരി, ഡോ. വി വി ഹംസ അല്‍ സുവൈദി, അബ്ദുല്‍ കരീം ടീ ടൈം, ഉണ്ണി ഒളകര, എ പി ആസാദ് സീ ഷോര്‍, ഡോ. സമീര്‍ മൂപ്പന്‍, ഡോ. അമാനുള്ള വടക്കാങ്ങര, അഷ്‌റഫ് പി ടി, ബാലന്‍ മാണഞ്ചേരി, എം ടി നിലമ്പൂര്‍, ജലീല്‍ കാവില്‍, രാജേഷ് മേനോന്‍, ചേലാട്ട് അബ്ദുല്‍ ഖാദര്‍ ചെറിയമുണ്ടം, ഉണ്ണി മോയിന്‍ കീഴുപറമ്പ് എന്നിവരെയും തെരെഞ്ഞെടുത്തു. ഇരുപത് അംഗം എക്‌സിക്യൂട്ടീവ് അംഗങ്ങളേയും യോഗത്തില്‍ തെരെഞ്ഞെടുത്തു.
സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാനായി നിസാര്‍ താനൂര്‍ കണ്‍വീനറായി അനീഷ് പി കെ, ആര്‍ട്‌സ് വിംഗ് ചെയര്‍മാനായി സുരേഷ് ബാബു പണിക്കര്‍ കണ്‍വീനറായി അബി ചുങ്കത്തറ, മെഡിക്കല്‍ വിംഗ് ചെയര്‍മാനായി ഡോ. ഷഫീഖ് താപ്പി, കണ്‍വീനറായി സലീന കൂളത്ത്, മീഡിയ വിംഗ് ചെയര്‍മാനായി ഇര്‍ഫാന്‍ ഖാലിദ് പകര, കണ്‍വീനറായി നൗഫല്‍ കട്ടുപ്പാറ, സ്റ്റുഡന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ ആയി റിന്‍ഷ രണ്ടത്താണി, കണ്‍വീനറായി ലിന്‍ഷ കോട്ടക്കല്‍ എന്നിവരേയും തെരെഞ്ഞെടുത്തു.
ശ്രീധരന്‍ കോട്ടക്കല്‍, ത്വയ്യിബ് പെരിന്തല്‍മണ്ണ, ശ്രീജിത്ത് വണ്ടൂര്‍, ബഷീര്‍ കുനിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേശവ് ദാസ് നിലമ്പൂര്‍ നന്ദി പറഞ്ഞു.

