ദോശകളുടെ 25 വൈവിധ്യങ്ങളുമായി ഓറിയന്റലില്‍ ഒക്ടോബര്‍ 20 വരെ ദോശ ഫെസ്റ്റിവല്‍

Web Desk
1 Min Read

ദോഹ: ഓറിയന്റല്‍ ദോശ ഫെസ്റ്റിവല്‍ നാലാം സീസണ് തുടക്കമായി. ഒക്ടോബര്‍ 20 വരെ ദോശ ഫെസ്റ്റിവെല്‍ നടക്കും.

city exchange

ചോക്ലേറ്റ് സ്‌പെഷ്യല്‍ ദോശ, ഫ്രൂട്ട്‌സ് ദോശ തുടങ്ങി പുതുമയില്‍ ഏറെ വൈവിധ്യങ്ങള്‍ നിറച്ചാണ് ഓറിയന്റലില്‍ ഇത്തവണ ദോശ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ളത്. ദോശയുടെ നാടന്‍ രുചിക്കൂട്ടുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഊത്തപ്പം തുടങ്ങി 25 ഇനം ദോശകള്‍ ലഭ്യമാണ്.

നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്‌പെഷ്യല്‍ ചെന്നൈ മധുര ദോശയടക്കം 25 ഇനം ദോശകളുടെ രുചി പെരുമ തേടി നൂറുകണക്കിന് ആളുകളാണ് ഓറിയന്റല്‍ റെസ്റ്റോറന്റിലേക്ക് ഫെസ്റ്റിവല്‍ സമയങ്ങളില്‍ എത്തുന്നത്.

പാരമ്പര്യ രുചിക്കൂട്ടില്‍ ഓറിയന്റലില്‍ തയ്യാറാക്കുന്നത് തനത് വിഭവങ്ങളാണ്. ദോശയില്‍ ഇത്രയേറെ വൈവിധ്യങ്ങള്‍ ഖത്തറില്‍ മറ്റെവിടെയും കാണാനാകില്ല. ചെന്നൈ മധുരൈ മസാല ദോശ, ഓറിയന്റല്‍ മസാല ദോശ തുടങ്ങി ഊത്തപ്പത്തില്‍ പോലും ഉപഭോക്താവിന്റെ താത്പര്യത്തിന് അനുസരിച്ചുള്ള വൈവിധ്യങ്ങള്‍ ഓറിയന്റലില്‍ ലഭ്യമാണ്.

- Advertisement -
Ad image

അടദോശയും ആന്ധ്രദോശയും മൈസൂര്‍ മസാലദോശയും അതാത് ദേശത്തെ രുചി സമ്മാനിക്കുന്നു. ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവര്‍ക്കായി റാഗി ദോശ, റവ ദോശ, ബേബി കോണ്‍ ദോശ, കോളിഫ്‌ളവര്‍ദോശ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

നോണ്‍വെജ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്- ചിക്കന്‍ കീമ ദോശകളുമുണ്ട്.

അടുത്തിടെ പുറത്തിറക്കിയ ഓറിയന്റലിന്റെ പാല്‍കപ്പ തേടി ഖത്തറിന്റെ വിവിധയിടങ്ങളില്‍ നിന്നും നിരവധി പേരെത്തുന്നുണ്ട്. സസ്‌പെന്‍സ് ഓളിപ്പിച്ച ഓറിയന്റല്‍ സ്‌പെഷ്യല്‍ സാന്റ് വിച്ച് ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്.

1962ല്‍ ഖത്തറില്‍ ആരംഭിച്ച ഓറിയന്റല്‍ ബേക്കറിയും ബേക്കറിയെ പിന്‍തുടര്‍ന്ന് ആരംഭിച്ച ഓറിയന്റല്‍ റെസ്റ്റോറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.

Share This Article
Leave a Comment
error: Content is protected !!