

തൃശൂര്‍: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന നേതൃത്വത്തിന്റെ യൂണിറ്റ് പര്യടനം രണ്ടാംഘട്ടം പൂര്‍ത്തിയായി. ഹൃദയപൂര്‍വ്വം കോഫി വിത്ത് ലീഡര്‍ എന്ന പേരില്‍ നടക്കുന്ന യൂണിറ്റ് സഞ്ചാരത്തിന്റെ രണ്ടാം ഘട്ടം ചാവക്കാട്, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി എന്നീ സോണുകളിലായി 140 യൂണിറ്റുകളില്‍ പൂര്‍ത്തിയായി.

സംസ്ഥാന ഭാരവാഹികളായ സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, ദേവര്‍ശോല അബ്ദുസ്സലാം മുസ് ലിയാര്‍, എം മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഇ കെ മുഹമ്മദ് കോയ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, സി കെ റാഷിദ് ബുഖാരി, അസ്ഹര്‍ പത്തനംതിട്ട, ടി എ അലി അക്ബര്‍, മുഹമ്മദ് പറവൂര്‍, കബീര്‍ എളേറ്റില്‍,
അഷ്‌റഫ് അഹ്‌സനി പാലക്കാട്,
ഷാഫി മഹ്‌ളരി, സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം, ബഷീര്‍ പറവന്നൂര്‍, എം എം ഇബ്രാഹിം, സയ്യിദ് ജലാലുദ്ദീന്‍ വൈലത്തൂര്‍, കുഞ്ഞുമുഹമ്മദ് സഖാഫി, ഫിറോസ് അഹ്‌സനി, ജലീല്‍ സഖാഫി കടലുണ്ടി, ജാഫര്‍ ചേലക്കര എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ടാംഘട്ട പര്യടനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ ജില്ല, സോണ്‍, ഡിവിഷന്‍, റൈഞ്ച്, മേഖല ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അനുഗമിച്ചു.
