
കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ പേരിലുള്ള രാജ്യാന്തര എന്‍ ജി ഒ സംഘടനയായ ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കേരള ഘടകം ചെയര്‍മാനായി പൊതുപ്രവര്‍ത്തകനായ ഷമീര്‍ വളവത്ത്, ജനറല്‍ സെക്രട്ടറിയായി പി എ അഷ്‌കര്‍ എന്നിവരെ നിയമിച്ചു. ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ കോ ഫൗണ്ടറും ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ പ്രപൗത്രനുമായ ഡോ. എ പി ജെ എം ജെ ഷെയ്ഖ് സലീമാണ് നിയമന ഉത്തരവ് കൈമാറിയത്.

മറ്റ് ഭാരവാഹികള്‍: ട്രഷറര്‍: ജിബി സദാശിവന്‍, വൈസ് ചെയര്‍മാന്‍: വിനോദ് മാത്യു, ജോ സെക്രട്ടറി: ജലീല്‍ അരൂക്കുറ്റി. അക്കാദമിക് കോര്‍ഡിനേറ്റര്‍: ജോണ്‍സി ജോണി, സയന്‍സ് ആന്റ ഇന്നവേഷന്‍സ് കോര്‍ഡിനേറ്റര്‍: റെജിമോള്‍ മാത്യു, സോഷ്യല്‍ ആന്‍ഡ് റൂറല്‍ അപ്ലിഫ്റ്റ്‌മെന്റ് കോര്‍ഡിനേറ്റര്‍: നസീര്‍ പി ഡി.

ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെയും കേരള ഘടകം ഓഫിസിന്റേയും ഉദ്ഘാടനം ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ സെപ്തംബര്‍ അവസാനം കൊച്ചിയില്‍ നടക്കുമെന്ന് കേരള ഘടകം ചെയര്‍മാന്‍ ഷമീര്‍ വളവത്ത് അറിയിച്ചു.
