സൗദി സര്‍ക്കാറിന്റെ ഐക്യരാഷ്ട്ര സഭാ ഉപദേഷ്ടാവുമായി ഡോ. ഹുസൈന്‍ മടവൂര്‍ കൂടിക്കാഴ്ച നടത്തി

Web Desk
0 Min Read

മദീന: സൗദി സര്‍ക്കാറിന്റെ ഐക്യരാഷ്ട്രസഭാ ഉപദേഷ്ടാവും പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി പ്രവര്‍ത്തകനുമായ ഡോ. അയ്യാദ റുമൈഹ് അല്‍ മുഹയ്യിദുമായി ഡോ. ഹുസൈന്‍ മടവൂര്‍ കൂടിക്കാഴ്ച നടത്തി. കേരളവും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും അവ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ഡോ. അയ്യാദ പറഞ്ഞു.

city exchange

മക്ക, മദീന പുണ്യ പ്രദേശങ്ങളില്‍ തീര്‍ഥാടകര്‍ക്കായി സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസ്മയിപ്പിക്കുന്ന സൗകര്യങ്ങള്‍ക്കും ഇന്ത്യന്‍ തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും സൗദിയില്‍ വിശാലമായ അവസരങ്ങള്‍ ലഭ്യമാക്കുന്നതിന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് സല്‍മാനിനും ഡോ. മടവൂര്‍ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!