ഭാരത് ശിക്ഷാ രത്‌ന പുരസ്‌കാരം ഹുസൈന്‍ രണ്ടത്താണി ഏറ്റുവാങ്ങി

Web Desk
0 Min Read

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് ആന്റ് എജുക്കേഷന്‍ ഏര്‍പ്പെടുത്തിയ ഭാരത് ശിക്ഷ രത്‌ന അവാര്‍ഡ് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ഏറ്റുവാങ്ങി.

city exchange

ചടങ്ങില്‍ മുന്‍ അംബാസിഡര്‍ വി ബി സോണി, ഹരീഷ് റാവത്ത്, പത്മശ്രീ രജീന്ദ്ര സിംഗ് ഷണ്ടി, മഹാരാജ കുമാര്‍ ദേശ്മുഖ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. ഇതോടാനുബന്ധിച്ച സെമിനാറില്‍ ഗവേഷകര്‍ പുതിയ വിദ്യാഭ്യാസ രീതിശാസ്ത്രങ്ങള്‍ അവതരിപ്പിച്ചു.

ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്ത് ഡോ. ഹുസൈന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും ചരിത്രപഠന രംഗത്തെ സംഭാവനകളെയും അധികരിച്ചാണ് അവാര്‍ഡ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!