ഖത്തറില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച എല്‍മര്‍ ഫെബ്രുവരി 17ന് തിയേറ്ററിലെത്തുന്നു

Web Desk
1 Min Read

കൊച്ചി: രാജ് ഗോവിന്ദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേശ്വര്‍ ഗോവിന്ദന്‍ നിര്‍മ്മിച്ച എല്‍മര്‍ ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ രചനയും സംവിധാനവും ഗോപി കുറ്റിക്കോലാണ് നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണമായും ഖത്തറില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമയാണ് എല്‍മര്‍.

city exchange

സന്തോഷ് കീഴാറ്റൂര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നൂറിലധികം കുട്ടികളും അറുപത്തിയഞ്ചോളം ഖത്തര്‍ മലയാളി നടന്മാരും അണിനിരക്കുന്നു. ലാല്‍ജോസാണ് ചിത്രത്തിന്റെ നരേഷന്‍ ചെയ്തിരിക്കുന്നത്. നിരവധി സിനിമകളില്‍ പ്രവാസി ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും പ്രവാസി കുട്ടികളുടെ കഥ ആദ്യമായിട്ട് എല്‍മറിലൂടെയാണ് അവതരിപ്പിക്കുന്നത്.

വാത്സല്യമറിയാതെ ഏകാന്തതയുടെ തടവുകാരായി മാറുന്ന കുട്ടികളാണ് എല്‍മര്‍ എന്ന ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നത്. ഇവര്‍ കുസൃതി ഉപയോഗിച്ച്, സമാനദുഃഖം അനുഭവിക്കുന്ന ഏഴു കുടുംബങ്ങളെ മോചിപ്പിക്കുന്നു .പ്രമേയത്തിലും അവതരണത്തിലും പുതുമ നേടിയ ചിത്രം തിയേറ്ററിലെത്തുന്നു.

- Advertisement -
Ad image

ഛായാഗ്രഹണം ജിസ്ബിന്‍ സെബാസ്റ്റ്യന്‍, ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, സംഗീതം- അജയകുമാര്‍. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഗായകരായ ഹരിഹരന്‍, ഹരിചരണ്‍ എന്നിവര്‍ ഗാനമാലപിക്കുന്നു. ഹിന്ദി, തമിഴ് സിനിമകള്‍ കേരളത്തില്‍ വിതരണം നടത്തിയിട്ടുള്ള ജാന്‍ സിനിമാസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. പി ആര്‍ ഒ: ബിജു പുത്തൂര്‍. വാര്‍ത്താ പ്രചരണം- എം കെ ഷെജിന്‍ ആലപ്പുഴ.

Share This Article
Leave a Comment
error: Content is protected !!