

ദോഹ: ഇടുക്കി കോട്ടയം എക്‌സ്പാട്രിയേറ്റ്‌സ് സര്‍വീസ് അസോസിയേഷന്‍ ഖത്തര്‍ നടത്തിയ ‘പ്രവാസി സുരക്ഷ’ ക്യാംപയിന്‍ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ദോഹ കള്‍ച്ചറല്‍ ഫോറം ഓഫീസും ആയി ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ സുധീര്‍ എലന്തോളി, ലോക കേരള സഭ അംഗം അബ്ദുല്‍ റൗഫ് കൊണ്ടോട്ടി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി എന്നിവരെ ആദരിച്ചു.

കള്‍ച്ചറല്‍ ഫോറം ഖത്തര്‍ മുഖ്യ കോര്‍ഡിനേറ്റര്‍ ഉവൈസ് ആലുവ പരിപാടിയില്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദുല്‍ റൗഫ് കൊണ്ടോട്ടി നയിച്ച ബോധവല്‍ക്കരണ ക്ലാസ് പ്രത്യേകം ശ്രദ്ധ നേടി.
അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് തേക്കാനത്ത്, കണ്‍വീനര്‍ ജയ്‌മോന്‍ കുറിയാക്കോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, വിനോദ് ടി പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

