ഫാല്‍ക്കണ്‍സ് ആന്റ് ഹണ്ടിംഗ് ഫെസ്റ്റിവലിന് തുടക്കമായി

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫാല്‍ക്കണ്‍സ് ആന്‍ഡ് ഹണ്ടിംഗ് ഫെസ്റ്റിവല്‍ 14-ാം എഡിഷന് തുടക്കമായി. ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുന്ന ഫെസ്റ്റിവല്‍ അരങ്ങേറുക.

city exchange

അല്‍ ഗന്നാസ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍, 2010 നവംബര്‍ മുതല്‍ യുനെസ്‌കോ റെപ്രസന്റേറ്റീവ് ഇന്‍ടാന്‍ജിബിള്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യൂമാനിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാല്‍ക്കണ്‍റിയുടെ പൈതൃക വിനോദത്തെ രേഖപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.


ഖത്തറില്‍ മാത്രമല്ല നിരവധി അറബ്, വിദേശ രാജ്യങ്ങളിലും ഈ ലോക പൈതൃകത്തിന്റെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ശ്രമം നടത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. മേഖലയിലെ ഫാല്‍ക്കണ്‍റി, വേട്ടയാടല്‍ രംഗത്തെ ഏറ്റവും വലിയ ഫെസ്റ്റിവലുകളിലൊന്നാണിത്.

- Advertisement -
Ad image

പ്രതിദിനം രാവിലെ 8നും 11നും രണ്ട് ടൂര്‍ണമെന്റുകളാണ് അരങ്ങേറുക.

Share This Article
Leave a Comment
error: Content is protected !!