

കല്‍പറ്റ: വയനാട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 വിനോദ സഞ്ചാരികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് വയനാട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കല്‍പറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനോദ സഞ്ചാരി സംഘത്തിലെ 23ല്‍ 18 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. നാല് പേര്‍ക്ക് അവശത അനുഭവപ്പെട്ടു. വയനാട്ടില്‍നിന്നു തിരികെ പോകും വഴിയാണ് വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
