പാകിസ്താന്‍ പദ്ധതികളില്‍ 750 മില്യന്‍ ഡോളര്‍ നിക്ഷേപവുമായി കുവൈത്ത്

Web Desk
1 Min Read

കുവൈത്ത് സിറ്റി: പാകിസ്താനില്‍ വിവിധ പദ്ധതികളിലായി 750 മില്യന്‍ ഡോളര്‍ കുവൈത്ത് നിക്ഷേപിക്കാനൊരുങ്ങുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കുവൈത്തിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. കുവൈത്ത് പിന്തുണയുള്ള യൂണിറ്റുകളാണ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

city exchange

കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ എനര്‍ടെക് ഹോള്‍ഡിംഗ് കമ്പനിയും പാകിസ്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും ഡിജിറ്റല്‍ ബാങ്ക് ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഹൈഡ്രജന്‍ പ്ലാന്റും രണ്ട് സ്മാര്‍ട്ട് സിറ്റികളും പദ്ധതിയിലുണ്ടെന്നും പാകിസ്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഫാരെസ് പറഞ്ഞു.

പത്ത് വര്‍ഷത്തിലേറെയായി വിദേശത്തു നിന്നുള്ള വന്‍കിട പദ്ധതികളൊന്നും പാകിസ്താനില്‍ എത്തിയിരുന്നില്ല. രാഷ്ട്രീയ അസ്ഥിരത, ഊര്‍ജ്ജ പ്രതിസന്ധി, തീവ്രവാദം തുടങ്ങിയവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്.

- Advertisement -
Ad image

എനര്‍ടെക്കും പാകിസ്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും പാകിസ്താനിലെ അവസരങ്ങള്‍ കണ്ടെത്തുന്നതിന് സഖ്യം രൂപീകരിച്ചതായി അല്‍ ഫാരെസ് പറഞ്ഞു. 1979ല്‍ പാകിസ്താന്‍, കുവൈത്ത് സര്‍ക്കാരുകള്‍ ചേര്‍ന്നാണ് പാകിസ്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചത്. പാകിസ്താനിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബാങ്കായ മീസാന്‍ ബാങ്കിന്റെ 30 ശതമാനം ഓഹരി ഉള്‍പ്പെടെ ഒന്നിലധികം നിക്ഷേപങ്ങള്‍ പാകിസ്താന്‍ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിക്കുണ്ട്.

Share This Article
Leave a Comment
error: Content is protected !!