രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈദ് ആശംസ നേര്‍ന്നു

Web Desk
0 Min Read

ന്യൂഡല്‍ഹി: സമൂഹത്തില്‍ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈദുല്‍ ഫിത്വറിന്റെ സുവര്‍ണാവസരത്തില്‍ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. യൂറോപ്പ് പര്യടനത്തില്‍ ട്വീറ്റ് ചെയ്താണ് നരേന്ദ്ര മോദി ആശംസ അറിയിച്ചത്.

city exchange

വിശുദ്ധ റമദാന് ശേഷമുള്ള ആഘോഷം സമൂഹത്തില്‍ സാഹോദര്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്ന പുണ്യസന്ദര്‍ഭമാണെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ സന്ദര്‍ഭത്തില്‍ മനുഷ്യരാശിയെ സേവിക്കുന്നതിനും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിലും നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!