ജി 7 യോഗം ചൊവ്വാഴ്ച; അഫ്ഗാന്‍ പ്രതിസന്ധി വിഷയം

Web Desk
1 Min Read

കാബൂള്‍: അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു കെ ചൊവ്വാഴ്ച ജി 7 യോഗം വിളിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് യോഗം വിളിക്കാനും പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചത്.
യു എസ്, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി 7 ന്റെ നേതൃത്വം നിലവില്‍ യു കെയാണ് വഹിക്കുന്നത്.

city exchange


അതിനിടെ മസൂദ് താലിബാന് കീഴടങ്ങാന്‍ വിസമ്മതിച്ചു. യുദ്ധത്തെ കുറിച്ച് മുന്നറിയിപ്പും നല്കി. 1980കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പ്രതിരോധത്തിന്റെ പ്രധാന നേതാക്കളിലൊരാളായ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് മസൂദ്. തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ താലിബാന് കീഴടങ്ങില്ലെന്നാണ് അദ്ദേഹം ദുബൈ ആസ്ഥാനമായുള്ള അല്‍ അറേബ്യ ടി വി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.


താലിബാന്റെ പങ്കാളിത്തത്തോടെ രാജ്യം ഭരിക്കാന്‍ സമഗ്ര സര്‍ക്കാര്‍ രൂപീകരിക്കണമെന്നും മസൂദ് ആവശ്യപ്പെട്ടു. വിമതര്‍ സംഭാഷണത്തിന് തയ്യാറാകുന്നില്ലെങ്കില്‍ യുദ്ധം ഒഴിവാക്കാനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്കി.
ഇറ്റലി കാബൂളില്‍ നിന്നും 211 അഫ്ഗാനികളെ ഒഴിപ്പിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ മിഷനുകള്‍ വഴി അഫ്ഗാനിസ്ഥാനില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ച അഫ്ഗാന്‍ തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും എണ്ണം ഏകദേശം 2100 ആയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതില്‍ 1100 പേരെയാണ് ഇറ്റലിയിലേക്ക് എത്തിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!