24 ചാനല്‍ നോമ്പുകാലത്തില്‍ വെള്ളിയാഴ്ച ഗഫൂര്‍ റൊട്ടാനയും ഡോ. ഹുസൈന്‍ രണ്ടത്താണിയും

Web Desk
1 Min Read

ദോഹ: ഫ്‌ളവേഴ്‌സ് 24 ചാനലില്‍ സംപ്രേഷണം ചെയ്യുന്ന റമദാന്‍ പ്രത്യേക പരിപാടി നോമ്പുകാലത്തില്‍ വെള്ളിയാഴ്ച രാത്രി ഖത്തര്‍ സമയം 10 മണിക്ക് ഹൃദയപൂര്‍വ്വത്തില്‍ റൊട്ടാന ഗ്രൂപ്പ് ഓഫ് റസ്റ്റോറന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ റൊട്ടാന ഗഫൂര്‍ എത്തുന്നു. മുഖ്യഅവതാരകന്‍ സുല്‍ഫിക്കര്‍ റെജി മണ്ണേലുമായി ചേര്‍ന്ന് ജീവിതം രുചി തീര്‍ത്ത വഴികളിലൂടെ അദ്ദേഹം സഞ്ചരിക്കും.

city exchange

നന്മയുടെ വര്‍ത്തമാനത്തില്‍ കേരള സര്‍ക്കാര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാനും വളാഞ്ചേരി എം ഇ എസ് കേവീയെം കോളജ് പ്രിന്‍സിപ്പലുമായ ഡോ. ഹുസൈന്‍ രണ്ടത്താണി റമദാന്‍ സന്ദേശം നല്‍കും. ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമായ അദ്ദേഹം മണ്ണാര്‍ക്കാട് എം ഇ എസ് കോളജിലും കോഴിക്കോട് സര്‍വകലാശാല കുഞ്ഞാലി മരക്കാര്‍ സെന്ററിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ. കെ കെ എന്‍ കുറുപ്പ് ചെയര്‍മാനായ മലബാര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

റൊട്ടാന രുചിപ്പുരയില്‍ സമൂഹ നോമ്പുതുറയാണ് വെള്ളിയാഴ്ചയിലെ വയറുനിറയ്ക്കുന്ന കാഴ്ച.

- Advertisement -
Ad image

ബെസ്റ്റ് മീഡിയ ഖത്തറിന് വേണ്ടി റോബിന്‍ ജോര്‍ജ്ജ് പ്രൊഡ്യൂസ് ചെയ്യുന്ന നോമ്പുകാലം റമദാന്‍ പ്രത്യേക പരിപാടി സൗദി അറേബ്യയില്‍ രാത്രി 10 മണിക്കും യു എ ഇ, ഒമാന്‍ എന്നിവിടങ്ങളില്‍ രാത്രി 11നും ഇന്ത്യയില്‍ രാത്രി 12.30നുമാണ് സംപ്രേഷണം.

Share This Article
Leave a Comment
error: Content is protected !!