പൊതുപരീക്ഷകള്‍; വിദ്യാര്‍ഥികളുടെ ആശങ്കയകറ്റണം: കെ എ എം എ

Web Desk
1 Min Read

തൃശൂര്‍: എസ് എസ് എല്‍ സി, പ്ലസ് ടു പൊതു പരീക്ഷകളില്‍ നിശ്ചയിച്ചിട്ടുള്ള ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ചോദ്യങ്ങള്‍ ക്രമീകരിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ തൃശൂര്‍ റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

നിലവില്‍ മുപ്പത് ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയുടെ പുറത്ത് നിന്നാണ് വരിക. അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ ഒരു നിര്‍ദേശമുണ്ടായിട്ടില്ല. നവംബര്‍ ഒന്ന് മുതലാണ് ഈ അധ്യയന വര്‍ഷം കുട്ടികള്‍ ഭാഗികമായി സ്‌കൂളില്‍ വന്നു തുടങ്ങിയത്. ഇപ്പോള്‍ നിശ്ചയിച്ച രീതി നിലനിര്‍ത്തിയാല്‍ ഫോക്കസ് ഏരിയ മാത്രം പഠിച്ച കുട്ടിക്ക് എ ഗ്രേഡ് പോലും ലഭിക്കില്ല. അതിനാല്‍ മാറ്റം വരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് ഇ ഐ മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ എം ഗഫൂര്‍, സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ സി എ സാബിറ, എസ് എ റഫീഖ്, പി എം അബ്ദുറഹിമാന്‍, കെ എസ് യാസിര്‍, റഫീഖ, ഹസീബ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ എം ഗഫൂര്‍ (പ്രസി), എ താജുദ്ദീന്‍, സി അബ്ദുല്‍ മുനീര്‍, സക്കീര്‍ ഹുസൈന്‍ (വൈസ് പ്രസി), എസ് എ റഫീഖ് (ജന സെക്ര), സി എം ജലീല്‍, ഷാഹുല്‍ ഹമീദ്, സഗീര്‍ വി എസ്, റഫീഖ (സെക്ര), കെ എ അബ്ദുസ്സമദ് (ട്രഷ), വനിതാ ഫോറം: ആതിഖ (ചെയര്‍പെഴ്‌സണ്‍), നസീമ എന്‍ എ (കണ്‍), ആബിദ (കോഡിനേറ്റര്‍),
സംസ്ഥാന സെക്രട്ടറി അനസ് എം അഷറഫ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!