

കൊച്ചി: ആറേശ്വരം സിനിമാസിന്റെ ബാനറില്‍ എംബി മുരുഗന്, ബിനോയ് ഇടതിനകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഗോഡ് ബ്ലസ് യുവിന്റെ ടീസര്‍ പുറത്തിറങ്ങി. വിജീഷ് വാസുദേവ് രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ മൂന്നാം നിയമത്തിന് ശേഷം വിജീഷാണ് സംവിധാനം ചെയ്യുന്നത്.

കമിതാക്കളായ സാമിന്റെയും ക്ലാരയുടെയും ജീവിതത്തില്‍ കൊച്ചി നഗരത്തില്‍ ഒരു ദിവസത്തിലെ നാല് മണിക്കൂറില്‍
നടക്കുന്ന അതിതീവ്രമായ വല്ലുവിളികളആണ് ചിത്രം പറയുന്നത്. ത്രില്ലര്‍ രൂപത്തില്‍ കഥ പറഞ്ഞിരിക്കുന്നു.

കോവിഡ് കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഗോഡ് ബ്ലെസ് യുവില്‍ പുതുമുഖങ്ങളായ വിഷ്ണു വിജയന്, ശബരി ബോസ് എന്നിവര്‍ സാം, ക്ലാര എന്നിവരായി വേഷമിടുന്നു. വിഷ്ണു മുരുകന്, ബിനോയ് ഇടതിനകത്ത്, പി എന്‍ സണ്ണി (ജോജി ഫെയിം) സുനില്‍ സുഗത, കോട്ടയം പ്രദീപ്, ജെന്സണ് ആലപ്പാട്ട്, ഉണ്ണി രാജ്, സൂരജ് പോപ്പ്സ് (കുമ്പളങ്ങി നൈറ്റ്സ് ഫെയിം) ഹരിശ്രീ യൂസഫ്, സിനോജ് വര്‍ഗീസ്, ബിറ്റോ ഡേവിസ്, നാരായണന് കുട്ടി, നീന കുറുപ്പ്, അഞ്ജന അപ്പുക്കുട്ടന്, ഗായത്രി, രമ്യ ആര് നായര്‍, ദീപിക, ശശി കുളപ്പുള്ളി, സജിത്ത് തോപ്പില്‍, ജോയ് ഐ സി, നെല്‍സണ്‍ സേവിയര്‍, സുധ ലക്ഷ്മി തുടങ്ങിയവരും വേഷമിടുന്നു..
സിനിമോട്ടോഗ്രാഫി ദേവന് മോഹനന്. സംഗീതം സുഭാഷ് കൃഷ്ണന്. ഗാനരചന സന്തോഷ് കോടനാട്. ഗായകര്‍ വിജയ് യേശുദാസ്, ശ്രീ പാര്‍വതി. എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യൂ ടി.
ഇടവേളക്ക് ശേഷം എസ് പി വെങ്കിടേഷ് മലയാളത്തില്‍ ബാക്ക്ഗ്രൗണ്ട് സ്കോര്‍ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.. സ്റ്റണ്ട് കോറിയോഗ്രാഫി അഷറഫ് ഗുരുക്കള്‍. ആര്‍ട്ട് മയൂണ്‍ വി വൈക്കം. മേക്ക് അപ്പ് ആന്‍ഡ് കോസ്റ്റും രമ്യ ആര് നായര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ജോബി ആന്റണി. അസോസിയേറ്റ് ഡയറക്ടര്‍ അമ്പിളി എസ് കുമാര്‍. സ്റ്റില്‍സ് ജിജു ചെന്താമര, ഷാബുപോള്‍. ഡിസൈന്‍സ് ജിപ്സി.
ചിത്രം ജനുവരി അവസാനവാരം തിയേറ്ററില്‍ എത്തും. പി ആര് ഒ എം കെ ഷെജിന്‍ ആലപ്പുഴ.

