Featured
തട്ടിപ്പിന് ഉപയോഗിക്കുന്ന എട്ട് ആപ്പുകള്‍ ഗൂഗ്ള്‍ നീക്കം ചെയ്തു
തട്ടിപ്പിന് ഉപയോഗിക്കുന്ന എട്ട് ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ക്രിപ്റ്റോ കറന്‍സികളുടെ പേരില്‍ സൈബര്‍ ലോകത്ത് തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി.
വിവിധ മൊബൈല്‍ ആപ്പുകളിലൂടെ ക്രിപ്റ്റോ കറന്‍സികള്‍ പരിചയപ്പെടുത്തി നിക്ഷേപം ആകര്‍ഷിച്ചാണ് തട്ടിപ്പ്. ക്രിപ്‌റ്റോകറന്‍സിയുടെ പേരില്‍ ആളുകളെ വഞ്ചിക്കുന്ന എട്ട് വ്യാജ ആപ്പുകള്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണില്‍ നിന്നും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും ഗൂഗിള്‍ നിര്‍ദേശിച്ചു.


ക്രിപ്‌റ്റോകറന്‍സികളില്‍ വലിയ താത്പര്യമാണ് പലരും കാണിക്കുന്നത്. ബിറ്റ് കോയിന്റെ പൊടുന്നനെ ഉയര്‍ന്ന മൂല്യം നിരവധി യുവാക്കളെ ക്രിപ്റ്റോ കറന്‍സിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ വലിയ വിലയെ തുടര്‍ന്ന് പലര്‍ക്കും ബിറ്റ് കോയിന്‍ വാങ്ങാനാകാത്തത് മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ഹാക്കര്‍മാര്‍ അവസരം മുതലെടുത്താണ് ആളുകളെ ഇരകളാക്കുകയാണ്.

അപകടകരമായ മാല്‍വെയറുകള്‍ അടങ്ങുന്ന ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണില്‍ സംരക്ഷിച്ച ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ ഇവര്‍ ശേഖരിക്കുകയും ചെയ്യും. ഇത് തിരിച്ചറിഞ്ഞതോടെയാണ് ഗൂഗിള്‍ ഇത്തരം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. സുരക്ഷാ സ്ഥാപനമായ ട്രെന്‍ഡ് മൈക്രോയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ എട്ട് ആപ്ലിക്കേഷനുകള്‍ പരസ്യങ്ങളുടെ മറവില്‍ ആളുകളെ വഞ്ചിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു.


