മുത്തശ്ശിക്ക് വിട ചൊല്ലി ചൈന; മരണം 135-ാം വയസ്സില്‍

Web Desk
1 Min Read

ബീജിങ്: ചൈനയിലെ ഏറ്റവും പ്രായം കൂടിയ വനിത അലിമിഹാന്‍ സെയ്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പ്രാദേശിക രേഖകള്‍ പ്രകാരം 1886 ജൂണ്‍ 25ന് കാഷ്ഗര്‍ ഷൂലെയിലെ കോമുക്‌സെറിക് ടൗണ്‍ഷിപ്പില്‍ ജനിച്ച സെയ്തിക്ക് മരിക്കുമ്പോള്‍ 135 വയസ്സായിരുന്നു പ്രായം.

city exchange

സ്വയംഭരണ പ്രദേശമായ സിന്‍ജിയാങില്‍ ഉയ്ഗൂരിലാണ് അലിമിഹാന്‍ സെയ്തിയുടെ മരണം. 2013ല്‍ ചൈന അസോസിയേഷന്‍ ഓഫ് ജെറന്റോളജി ആന്റ് ജെറിയാട്രിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പ്രായം കൂടി വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സെയ്തിയായിരുന്നു.

കൃത്യവും ചിട്ടയോടു കൂടിയതും ലളിതവുമായ ജീവിതചര്യയായിരുന്നു സെയ്തിയുടേത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന അവര്‍ വീട്ടുമുറ്റത്ത് വെയില്‍ കൊള്ളുന്നത് പതിവാക്കിയിരുന്നു.

- Advertisement -
Ad image

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം ഡോക്ടര്‍മാരുടെ സേവനവും സൗജന്യ ആരോഗ്യ പരിശോധനകളും സാമ്പത്തിക സഹായങ്ങളും പ്രാദേശിക സര്‍ക്കാര്‍ നല്കുന്നുണ്ട്. തൊണ്ണൂറു വയസ്സിന് മുകളില്‍ പ്രായമുള്ള നിരവധി പേര്‍ ജീവിക്കുന്ന ദീര്‍ഘായുള്ള നഗരമാണ് കോമുക്‌സെറിക്. ശക്തമായ ആരോഗ്യ പരിപാലന സംവിധാനങ്ങളാണ് ദീര്‍ഘായുസ്സിന് കാരണമെന്നാണ് നിരീക്ഷണം.

Share This Article
Leave a Comment
error: Content is protected !!