

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ടത് തണുപ്പകറ്റാനെന്ന് പ്രതി ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇയാള്‍ മുന്‍പും സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പലയിടത്തും തീയിട്ടിട്ടുണ്ട്. വടകരയിലെ രണ്ട് സര്‍ക്കാര്‍ ഓഫീസുകളിലും ഇതിനു മുന്‍പ് തീയിട്ടു. നിലവില്‍ മൂന്ന് തീവയ്പ് കേസുകളില്‍ പ്രതിയാണ് ഇയാള്‍.

മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സതീഷ് നാരായണനെന്നും പോലീസ് പറയുന്നു.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ശാസ്ത്രീയ പരിശോധന കൂടി നടത്തിയശേഷം പ്രതിചേര്‍ക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വടകരതാലൂക്ക് ഓഫീസ് കത്തിചാമ്പലായത്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വടകര ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ ദാറുടെ ഓഫിസിന്റെ ശുചിമുറിയിലും ഡിഇഒ ഓഫിസിന്റെ ശുചിമുറിയിലും തീപിടിത്തമുണ്ടായത്. കൂടാതെ എല്‍ഐ.സി ഓഫിസിലും സമാനമായി തീപിടിത്ത മുണ്ടായിട്ടുണ്ട്. ശുചിമുറിയില്‍ തീപടര്‍ന്നയിടത്ത് തെലുങ്ക് ഭാഷയില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നും ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറ സറ്റ് ചെയ്തത്. കൂടാതെ എടോടിയിലെ ഒരു കെട്ടിടത്തില്‍ കുപ്പിയുമായി ഇയാള്‍ കയറിപ്പോകുന്ന സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്.
ഇവിടങ്ങളിലെല്ലാം പ്ര തിയെ എത്തിച്ച് തെളിവെടുത്തു.ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്ന സതീഷ് നാരായണന്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് എസ്പി പറഞ്ഞു. ഇയാള്‍ സാമൂ ഹിക മാധ്യമങ്ങളില്‍ ഇടപെടുന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ മൂന്നുകേസുകളിലാണ് ഇ യാളെ പ്രതിചേര്‍ത്തത്. താലൂക്ക് ഓഫിസ് കത്തിച്ചതിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ട് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.

