
കോഴിക്കോട്: പയ്യാനക്കല്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനി ഫാത്തിമ ഹെന്നയ്ക്ക് യുവ സംരംഭകന്റെ കരുതല്‍. പഠിക്കാന്‍ മിടുക്കിയായ ഫാത്തിമ ഹെന്നയക്ക് മുന്നില്‍ ക്ലാസ്സ് തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോഴും മൊബൈല്‍ സ്വപ്നം മാത്രമായിരുന്നു. ഇതറിഞ്ഞ ആരോ ഒരു വാട്ട്‌സ് ആപ്പ് മെസേജിലൂടെ പുറം ലോകത്തെ വിവരം അറിയിച്ചു. ഇക്കാര്യം
വാട്‌സ് ആപ്പ് വഴി അറിഞ്ഞാണ് കോഴിക്കോട്ടെ എമിന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ചെയര്‍മാന്‍ എം മുജീബ് റഹ്മാന്‍ മൊബൈല്‍ വാങ്ങി വീട്ടില്‍ എത്തിച്ചു നല്‍കുവാന്‍ തയ്യാറായത്. ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തി അദ്ദേഹം നേരിട്ട് മൊബൈല്‍ കൈമാറി.

