ഹാരിസ് ആവിക്കല്‍ ഏവന്‍സ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ ബി ഡി എം; പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ മികച്ച പദ്ധതികള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ടൂറിസം ട്രാവല്‍ രംഗത്ത് ഏറെ ശ്രദ്ധേയരായ ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂറിസം മികച്ച യാത്രാ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് 2024നെ വരവേല്‍ക്കുന്നു. ഇതിന്റെ ഭാഗമായി കാല്‍നൂറ്റാണ്ടിലേറെ ടൂറിസം, ട്രാവല്‍ രംഗത്ത് പരിചിതനായ ഹാരിസ് ആവിക്കല്‍ ബിസിനസ് ഡവലപ്മെന്റ് മാനേജരായി ചുമതലയേറ്റു.

city exchange

നിലവില്‍ ഖത്തറില്‍ പത്തോളം ശാഖകളുള്ള ഏവന്‍സ് ട്രാവല്‍സ് ആന്റ് ടൂറിസം ഉടന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും. യാത്രാ പ്രേമികള്‍ക്കും പെട്ടെന്ന് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമെല്ലാം സഹായം ലഭ്യമാകുന്ന വിധത്തിലാണ് മുഴുവന്‍ സമയവും പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കുന്നത്.

ട്രാവല്‍ ടൂറിസം രംഗത്ത് ഖത്തറില്‍ നിരവധി സാധ്യതകളാണുള്ളതെന്ന് ഹാരിസ് ആവിക്കല്‍ പറയുന്നു. വടകര സ്വദേശിയായ അദ്ദേഹം ഖത്തറിലെ തങ്ങളുടെ മേഖലയെ സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും സര്‍വീസുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതുപോലും വലിയ സാധ്യതകളാണ് തുറന്നുകിട്ടുകയെന്ന് അദ്ദേഹം പറയുന്നു. അതോടൊപ്പം ഫ്ളൈനാസ്, ചൈനയുടെ ഷിമെന്‍ എയര്‍ തുടങ്ങിയവയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ഏവന്‍സിന് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ സഹായിക്കും.

കൂടുതല്‍ ടൂറിസ്റ്റുകളെ ഖത്തറിലെത്തിക്കുക, ഖത്തറിലുള്ളവര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര പോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയെല്ലാം ഏവന്‍സിന്റെ 2024ലെ പരിപാടികളില്‍ ഉള്‍പ്പെടുന്നുണ്ട്.

- Advertisement -
Ad image

എയര്‍ ട്രാവലിനോടൊപ്പം ക്രൂയിസ് ഷിപ്പ് യാത്രകളിലും ഏവന്‍സ് ശ്രദ്ധേ കേന്ദ്രീകരിക്കുന്നുണ്ട്. ക്രൂയിസ് ഷിപ്പ് യാത്രകള്‍ക്കും വരും വര്‍ഷത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

സമ്മര്‍ ഹോളിഡേ, വിന്റര്‍ ഹോളിഡേ പാക്കേജുകള്‍, തായ്ലന്റ് യാത്രകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളോടൊപ്പം പുതിയ കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കിയുള്ള പ്രമേഷനുകള്‍ ഉള്‍പ്പെടെ ഏവന്‍സിന്റെ നിരവധി പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ചെയ്യുന്ന ഉംറ പാക്കേജുകളും ഇതോടൊപ്പം മികച്ച രീതിയില്‍ തുടരും.

Share This Article
Leave a Comment
error: Content is protected !!