

ദോഹ: ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി. ഇരുമ്പ് സ്‌പെയര്‍ പാര്‍ട്‌സുകളില്‍ അടങ്ങിയ ഷിപ്പ്‌മെന്റ് ട്യൂബിനുള്ളിലാണ് മയക്കുമരുന്ന് പദാര്‍ഥം കണ്ടെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. പിടികൂടിയ ഹാഷിഷിന് 280 ഗ്രാം തൂക്കമുണ്ട്.

കസ്റ്റംസ് ട്വിറ്ററില്‍ ഹാഷിഷ് കടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച 2716 മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തിരുന്നു.
