യാത്രയയപ്പു നൽകി

Web Desk
0 Min Read

ദോഹ: മുപ്പത്തിയെട്ടു വര്‍ഷത്തിലേറെ ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന തളിപ്പറമ്പ് സ്വദേശി ടി കെ ഹംസക്ക് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി അസീസിയ ഘടകം യാത്രയയപ്പു നല്‍കി.

city exchange

ഖത്തറിന്റെ മണ്ണില്‍ നിരവധി സാമൂഹ്യ പൊതു സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയില്‍ നിന്നിരുന്ന അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണെന്ന് യോഗാധ്യക്ഷന്‍ സിദ്ധിക്ക് പടിയത്ത് ഓര്‍മിപ്പിച്ചു.

അന്‍വര്‍ സാദാത്, ഇസ്മായില്‍, അബുല്‍ കലാം, സഫീര്‍, ഷമീര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തറിലെ ജീവിതത്തിലെ പല മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ ഹംസ തന്റെ നന്ദി പ്രസംഗത്തില്‍ പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!