മീഡിയവണ്‍ വിലക്ക് ഹൈക്കോടതി ശരിവെച്ചു

Web Desk
1 Min Read

കൊച്ചി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച് കേരള ഹൈക്കോടതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി മീഡിയവണിനു വേണ്ടി മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് നല്കിയ ഹര്‍ജി തള്ളി.

city exchange

നേരത്തെ രണ്ടു തവണ കേരള ഹൈക്കോടതി മീഡിയവണ്‍ വിലക്കിനെതിരെ നല്കിയ ഹര്‍ജി പരിഗണിച്ച് ദിവസം നീട്ടിനല്കിയിരുന്നു. കേന്ദ്രത്തോട് വിലക്കാനുള്ള കാരണം അന്വേഷിച്ച കോടതി ഫയലുകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.

ഫയലുകള്‍ പരിശോധിച്ചതായും മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കാണുന്നതായും പ്രസ്തുത ഇന്‍പുട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്ലിയറന്‍സ് പുതുക്കേണ്ടതില്ലെന്ന് കണ്ടെത്തിയതായും ജസ്റ്റിസ് നഗരേഷ് വിധി ന്യായത്തില്‍ പറഞ്ഞു.

- Advertisement -
Ad image

മീഡിയവണിന് സംപ്രേഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംപ്രേഷണം തടയാന്‍ നടപടിയെടുത്തത് എന്നാണ് കേന്ദ്രം നല്കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വാദം നിയമവിരുദ്ധവും കേട്ടുകേള്‍വിയില്ലാത്തതും മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച സുപ്രിം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് ചാനല്‍ വാദിച്ചത്.

Share This Article
Leave a Comment
error: Content is protected !!