ചരിത്ര കാര്‍ പ്രദര്‍ശനം ഏപ്രില്‍ ഒന്‍പത് വരെ ദീര്‍ഘിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഓട്ടോ മ്യൂസിയം പ്രൊജക്ടിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്ന 20 ചരിത്ര മോഡല്‍ കാറുകളുടെ പ്രദര്‍ശനം ഏപ്രില്‍ ഒന്‍പത് വരെ ദീര്‍ഘിപ്പിച്ചു. ഖത്തര്‍ ഓട്ടോ മ്യൂസിയം പ്രിവ്യൂ 2023 ജനുവരി 20 വരെയാണ് നടക്കുക.

city exchange

1936 മോഡല്‍ ഫെറാറി 250 ജി ടി ഒ ബെര്‍ലിനെറ്റ, 1936 മോഡല്‍ പൊന്‍ടിയാക് പ്ലെക്‌സിഗ്ലാസ് ഡീലക്‌സ് സിക്‌സ് ഗോസ്റ്റ് കാര്‍, 1949 മോഡല്‍ ഡിലാഹയേ 175 എസ് റോഡ്‌സ്റ്റര്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലുണ്ട്.

ഫെറാറി നിര്‍മിച്ചതില്‍ എക്കാലത്തേയും വാഹനക്കമ്പക്കാരുടെ ഇഷ്ടമോഡലാണ് മൂല്യവത്തായ 250 ജി ടി ഒ ബെര്‍ലിനേറ്റ. അമേരിക്കയില്‍ നിര്‍മിച്ച ആദ്യത്തെ ട്രാന്‍സ്പാരന്റ് കാറാണ് പൊന്‍ടിയാക്ക് പ്ലെക്‌സി ഗ്ലാസ് ഡീലക്‌സ് സിക്‌സ് ഗോസ്റ്റ്. ചലിക്കുന്ന ശില്‍പമെന്നാണ് 175 എസ് റോഡ്‌സ്റ്റര്‍ വിശേഷിപ്പിക്കപ്പെടുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!