ഹൈഡ്രോപോണിക്‌സ് ഗാര്‍ഡനര്‍ കോഴ്‌സ്: ആധുനിക കൃഷി രീതി പഠിക്കാം അസാപ് കേരളയിലൂടെ

Web Desk
1 Min Read

കൊച്ചി: മണ്ണില്ലാതെ ചെടികള്‍ വളര്‍ത്തുന്ന ആധുനിക കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്. വേരുകള്‍ ഒരു ധാതു പോഷക മിശ്രിതത്തില്‍ വളര്‍ത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. വാണിജ്യാടിസ്ഥാനത്തില്‍ വലിയ സാധ്യതകള്‍ ഉള്ള ഈ കൃഷി രീതി അവലംബിക്കുന്നതിനു സാങ്കേതികവും പ്രായോഗികവുമായ പരിശീലനം ആവശ്യമാണ്. കേരളത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഈ കൃഷി രീതിയില്‍ സംരംഭകത്വ സാധ്യതകളും ഹൈഡ്രോപോണിക്‌സ് ഗാര്‍ഡനര്‍ ജോലി അവസരങ്ങളും മുന്‍നിര്‍ത്തി അസാപ് കേരളയില്‍ ഹൈഡ്രോപോണിക്‌സ് ഗാര്‍ഡനര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു. പഠിക്കാന്‍ താല്പര്യമുള്ള ആര്‍ക്കും ഈ കോഴ്‌സില്‍ ചേരാം. ഹൈഡ്രോപോണിക് കൃഷി രീതിയുടെ സജ്ജീകരണവും പരിപാലനവും, കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിഞ്ഞു നിയന്ത്രിക്കുക, സംരംഭക കഴിവുകള്‍ വികസിപ്പിക്കുക, വിളവെടുപ്പിനു ശേഷമുള്ള വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ കോഴ്‌സിന്റെ ഭാഗമായി പഠിക്കാം.

city exchange

100 മണിക്കൂറാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളോജിയാണ് കോഴ്‌സിന്റെ പരിശീലകര്‍. കോഴ്‌സ് ഫീസ് 12980 രൂപയാണ്. കാനറ ബാങ്കിന്റെയും കേരള ബാങ്കിന്റെയും സോഫ്റ്റ് സ്‌കില്‍ ലോണ്‍ സൗകര്യവും ഈ കോഴ്‌സിനുണ്ടാകും. കേരളത്തിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാകും കോഴ്‌സ് നടത്തുക. ഈ മാസം 31 വരെ കോഴ്‌സിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: https://asapkerala.gov.in/

Share This Article
Leave a Comment
error: Content is protected !!