തെറ്റുകളുടെ സൈദ്ധാന്തികവത്കരണം ക്യാമ്പസുകളെ നിഷ്‌ക്രിയമാക്കുന്നു: എസ് എസ് എഫ്

Web Desk
1 Min Read

വാടാനപ്പള്ളി: ക്യാമ്പസുകള്‍ ധാര്‍മ്മിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും തിന്‍മകളുടെ സൈദ്ധാന്തികവത്കരണം അതിന് കാരണമാകുന്നുണ്ടെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ടി കെ ഫിര്‍ദൗസ് സഖാഫി പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ഥി കോണ്‍ഫറന്‍സായ പ്രൊഫ്‌സമ്മിറ്റിന്റെ പതിനാലാമത് എഡിഷന്റെ മുന്നോടിയായി സംഘടിപ്പിച്ച വിജിലന്‍ഷ്യ ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

അനാര്‍ക്കിസവും അരാഷ്ട്രീയതയും ക്യാമ്പസുകളെ നിഷ്‌ക്രിയമാക്കുകയാണ്. നിര്‍മാണാത്മകമായ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ക്യാമ്പസുകള്‍ ഉണര്‍ന്നിരിക്കണമെന്നും അനാവശ്യ വിവാദങ്ങള്‍ ക്യാമ്പസുകളില്‍ സാധ്യമാകേണ്ട സര്‍ഗാത്മക പ്രതിരോധങ്ങളെ തടയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ വാടാനപ്പള്ളി മദാര്‍ ക്യാമ്പസില്‍ നടന്ന വിജിലന്‍ഷ്യയില്‍ പ്രൊഫഷണല്‍ ക്യാമ്പസുകളിലെ യൂണിറ്റ് ഭാരവാഹികളും ജില്ലാ ക്യാമ്പസ് ചേംബര്‍ അംഗങ്ങളും പങ്കെടുത്തു.

എക്‌സ്ഓര്‍ഡിയം, പ്രൊഫ് വിസിറ്റ്, പ്രി സമ്മിറ്റ്, റെമിനിസെന്‍സ് അലുംനി മീറ്റ്, പ്രൊഫ് ടോക്ക് തുടങ്ങി വിവിധ പദ്ധതികള്‍ പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി നടന്നു. പ്രൊഫ്‌സമ്മിറ്റിന്റെ പ്രചരണാര്‍ഥം തമിഴ്‌നാട്ടില്‍ നടക്കുന്ന എക്‌സപഡീഷയുടെ ഫ്‌ളാഗ് ഓഫ് കര്‍മവും വിജിലന്‍ഷ്യയില്‍ നടന്നു. പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്മേളനമാവാന്‍ ഒരുങ്ങുന്ന പ്രൊഫ്‌സമ്മിറ്റ് മാര്‍ച്ച് 10,11,12 തിയ്യതികളില്‍ കാസര്‍ഗോഡ് മുഹിമ്മാത്ത് ക്യാമ്പസിലാണ് നടക്കാനിരിക്കുന്നത്.

- Advertisement -
Ad image

രിസാല എഡിറ്റര്‍ ഇന്‍ ചാര്‍ജ് സി എന്‍ ജാഫര്‍, ടി എ അലി അക്ബര്‍, കരിയര്‍ കൗണ്‍സിലര്‍ സി കെ എം റഫീഖ്, ഡോ. എന്‍ വി അബ്ദുറസാഖ് ബുസ്താനി, എം നിയാസ്, സിദ്ധീഖ് അലി തിരൂര്‍, സി എം സ്വാബിര്‍ സഖാഫി നാദാപുരം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ക്യാമ്പസ് ആക്ടിവിസം, ഗവേഷണ രീതികള്‍, സാമൂഹിക ഇടപെടലുകളുടെ സൗന്ദര്യം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ച, സംഭാഷണങ്ങള്‍, അവതാരണങ്ങള്‍ നടന്നു. പ്രൊഫ് സമ്മിറ്റ് വിളംബരം ചെയ്തുള്ള പ്രകടനത്തോടെ വിജിലന്‍ഷ്യ സമാപിച്ചു.

Share This Article
Leave a Comment
error: Content is protected !!