ഐ സി എഫ് മദീന ഖലീഫ സെക്ടര്‍ ‘ചായ ചര്‍ച്ച’ സംഘടിപ്പിച്ചു

Web Desk
1 Min Read

മദീന ഖലീഫ: ഐ സി എഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന ‘സ്‌നേഹ കേരളം’ ജനകീയ കാമ്പയിനിന്റെ ഭാഗമായി ഖത്തര്‍ നോര്‍ത്ത്, മദീന ഖലീഫ സെക്ടര്‍ ചായ ചര്‍ച്ച സംഘടിപ്പിച്ചു. ‘ഒന്നിച്ചു നില്‍ക്കാന്‍ എന്താണ് തടസ്സം’ എന്ന ശീര്‍ഷകത്തില്‍ ഷമാലിയ നഴ്‌സറിയില്‍ നടന്ന ചര്‍ച്ചയില്‍ മത, രാഷ്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു.

city exchange

മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങള്‍ ഒരു പൂങ്കാവനത്തിലെ പല വര്‍ണ്ണ പുഷ്പങ്ങള്‍ പോലെ നമ്മുടെ നാടുകളിലെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുവെന്നും സ്‌നേഹ കേരളം എന്ന ആശയം ജന മനസ്സുകളില്‍ നിലനിര്‍ത്താന്‍ നാം ഒരുമിച്ച് പ്രവര്‍ത്തിക്കല്‍ അനിവാര്യമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സഈദ് അലി സഖാഫിയുടെ പ്രാര്‍ഥനയോടെ തുടങ്ങിയ ചര്‍ച്ചയില്‍ സലീം അംജദി സ്വാഗതം പറഞ്ഞു. ഹബീബ് അഹ്‌സനി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. റഊഫ് കൊണ്ടോട്ടി, അജി മോന്‍, മുഹമ്മദ് കാസര്‍ഗോഡ്, സയ്യിദ് ഹുറൈസ് ഇര്‍ശാദി, സകരിയ്യ മാണിയൂര്‍, വിനോദ് വള്ളിക്കോല്‍, ഷഫീര്‍ കണ്ണൂര്‍, മൊയ്തീന്‍, അബ്ദുല്‍ മജീദ് തൃശൂര്‍, അഭീഷ്, കരീം ഹാജി കാലടി, സിദ്ധീഖ് ഹാജി കരിങ്കപ്പാറ, നൗഫല്‍ ലത്തീഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

പരിപാടിയില്‍ ഐ സി എഫിനെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും നടന്നു. ജഅഫര്‍ മഞ്ചേരി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!