ലഹരി വിരുദ്ധ സന്ദേശം കൈമാറി ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഫ്താര്‍ സംഗമം

Web Desk
2 Min Read

ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ സി സി അശോക ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഖത്തറിലുടനീളമുള്ള കമ്മ്യൂണിറ്റി നേതാക്കളും ഇന്‍കാസിന്റെ സമുന്നതരായ നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു.

city exchange

റമദാനോടനുബന്ധിച്ച് ഐക്യവും സൗഹൃദവും പ്രകടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സഹോദര്യവും മത സൗഹാര്‍ദ്ദവും അടയാളപ്പെടുത്തിയ ഇഫ്താര്‍ സംഗമത്തില്‍ 600 ലധികം പേര്‍ പങ്കെടുത്തു.

കലാ-സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെയും കുടുംബങ്ങളുടെയും സാന്നിധ്യം പരിപാടിക്ക് മഹത്വം കൂട്ടി.

ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് ഗഫൂര്‍ നന്ദിയും പറഞ്ഞു. ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ റമദാന്‍ സന്ദേശ പ്രസംഗം നടത്തി. ഇന്‍കാസ് നേതാവ് സുരേഷ് കരിയാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗം ജെയിംസ് മരുതോങ്കര ആശംസകള്‍ അറിയിച്ചു.

- Advertisement -
Ad image

ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ ബി പി സി പ്രസിഡന്റ് താഹ, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ഐ സി ബി എഫ് മുന്‍ ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി, ഇന്‍കാസ് നേതാക്കന്മാരായ ജോപ്പച്ചന്‍ തെക്കേക്കുറ്റ്, ഹൈദര്‍ ചുങ്കത്തറ, നിയാസ് ചെരിപ്പത്ത്, താജു, നിഹാസ് കോടിയേരി, മനോജ് കൂടല്‍, ഈപ്പന്‍തോമസ്, ജോര്‍ജ് അഗസ്റ്റിന്‍, കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. സമദ്, ഐ വൈ സി ഇന്റര്‍നാഷണല്‍ ഖത്തര്‍ ചെയര്‍പേഴ്‌സണ്‍ ഷഹാന ഇല്യാസ് തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കോഴിക്കോട് ജില്ലയിലെ സീനിയര്‍ നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ദീഖ് പുറായില്‍, അഷ്‌റഫ് വടകര, അബ്ബാസ് സി വി, അന്‍വര്‍ സാദത്ത്, പ്രദീപ് കൊയിലാണ്ടി, ഇന്‍കാസ് കോഴിക്കോട് വനിതാ വിംഗ് പ്രസിഡന്റ് സ്‌നേഹ സരിന്‍, ജനറല്‍ സെക്രട്ടറി ജീജ, ട്രഷറര്‍ സറീന മറ്റു വനിതാ നേതാക്കള്‍ തുടങ്ങിയവരും ജില്ലാ, നിയോജക മണ്ഡലം നേതാക്കന്മാരും ഭാരവാഹികളും എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!