

ദോഹ: ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി ട്രെന്‍ഡ് സെറ്റര്‍ 2024 എന്ന പേരില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നടക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതിന് ഖത്തറില്‍ നടന്ന ഈ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റുബീഷ് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
നാട്ടില്‍ നിന്ന് എ ഐ സി സി അംഗം ബിന്ദു കൃഷ്ണ, ചേലക്കര മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് ഫിറോസ് ബാബു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, തൃശൂര്‍ ഡി സി സി മുന്‍ പ്രസിഡന്റ്‌ജോസ് വെള്ളൂര്‍ എന്നിവര്‍ ഓണ്‍ലൈനിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്തു.
ഇന്‍കാസ് പാലക്കാട് ജനറല്‍ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതവും ജിന്‍സ് ജോസ് നന്ദിയും പറഞ്ഞു.

