ഉമ്മന്‍ ചാണ്ടിക്ക് ഉചിതമായ ആദരവ് നല്കി ഇന്‍കാസ് ഖത്തര്‍ അനുസ്മരണവും ജനസേവാ പുരസ്‌കാര സമര്‍പ്പണവും

Web Desk
2 Min Read

ദോഹ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണവും ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാര സമര്‍പ്പണവും അദ്ദേഹത്തിന്റെ ഓര്‍മ്മകളിരുമ്പുന്ന ആദരവിന് വേദിയായി. ഉമ്മന്‍ ചാണ്ടിയുടെ ജീവിതയാത്രയെക്കുറിച്ച് ഇന്‍കാസ് ഖത്തര്‍ നിര്‍മ്മിച്ച 20 മിനിറ്റോളം നീളുന്ന വീഡിയോ പ്രദര്‍ശനത്തോടെ അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ തിങ്ങി നിറഞ്ഞ ഐ സി സി അശോകാ ഹാളില്‍ പലരും വികാരഭരിതരായി കണ്ണുനീരടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

city exchange

തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഉമ്മന്‍ ചാണ്ടിയുടെ സ്മരണക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ പുരസ്‌കാരം’ മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയി നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ കെ മേനോനില്‍ നിന്നും ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമായിരുന്നു പുരസ്‌കാരം.

ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് വി എസ് ജോയിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇന്‍കാസ് ഖത്തറിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ കൈമാറി. ഇന്‍കാസ് കോര്‍ഡിനേറ്റര്‍ ബഷീര്‍ തുവാരിക്കല്‍ പ്രശസ്തി പത്രം വായിച്ചു.

പ്രശ്‌സ്ത എഴുത്തുകാരി സുധാ മേനോന്‍ അധ്യക്ഷയായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് അഡ്വ. വി എസ് ജോയിയെ തിരഞ്ഞെടുത്തത്. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ ഒരു പ്രദേശത്തെ ജനങ്ങളെയാകെ ചേര്‍ത്തുപിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് വി എസ് ജോയിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

- Advertisement -
Ad image

അഡ്വ. വി എസ് ജോയി മുഖ്യ പ്രഭാഷണം നടത്തി. കരുണയും കരുതലും മുഖമുദ്രയാക്കി പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലിയില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ തങ്ങള്‍ക്ക് വഴിവിളക്കാകുമെന്നും വി എസ് ജോയി പറഞ്ഞു.

കഴിഞ്ഞ ദിവസം അന്തരിച്ച കെ പി സി സി പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന അഡ്വ. സി വി പത്മരാജന് ആദരാഞ്ജലി അപ്പിച്ചുകൊണ്ട് ആരംഭിച്ച ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമിതി ചെയര്‍മാന്‍ കെ വി ബോബന്‍ സ്വാഗതമാശംസിച്ചു. ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷനായിരുന്നു.
ജെ കെ മേനോന്‍, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുല്‍ ആബിദീന്‍, പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന്‍ പിള്ള, ഇന്‍കാസ് ഉപദേശകസമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ് തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇന്‍കാസ് ട്രഷറര്‍ വി എസ് അബ്ദുല്‍ റഹ്മാന്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!