ഇന്‍കാസ് ഖത്തര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഓഫീസ് ദോഹ തുമാമയിലെ ഐ ഐ സി സി കെട്ടിടത്തില്‍ (ഇന്റര്‍ഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍) പ്രവര്‍ത്തനം ആരംഭിച്ചു. ഐ ബി പി സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ജെ കെ മേനോന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

നമ്മുടെ രാജ്യത്തിന്റെ ദേശീയ ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന ഇന്‍കാസ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിറസാന്നിധ്യമാണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ എന്നും ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു നടത്തിയ പ്രസംഗത്തില്‍ ജെ കെ മേനോന്‍ പറഞ്ഞു. ആരെയും മാറ്റി നിര്‍ത്തിയല്ല എല്ലാവരെയും ഉള്‍ക്കൊണ്ട് പോവാനുള്ള ശ്രമം എല്ലവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും പറഞ്ഞ അദ്ദേഹം ഖത്തര്‍ ഇന്‍കാസിനെ ഒന്നിച്ചു മുന്നോട്ടു പോകുന്നതിന് എല്ലാവിധ പിന്തുണയും സഹകരണവും തന്റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും സൂചിപ്പിച്ചു.

ഐ ഐ സി സി കാഞ്ചാനി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഖത്തറിലെ എല്ലാ ഇന്‍കാസ് പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ പ്രവാസികളുടെയും ആശാ കേന്ദ്രമായി ഇന്‍കാസ് ഓഫീസ് പ്രവര്‍ത്തിക്കുമെന്ന് ഹൈദര്‍ ചുങ്കത്തറ പറഞ്ഞു.

- Advertisement -
Ad image

ഖത്തര്‍ ഇന്‍കാസിന്റെ ഓഫീസ് ഉദ്ഘാടനത്തിനു ആശംസകളറിയിച്ചു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച സന്ദേശം ജിഷ ജോര്‍ജും കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ സന്ദേശം അഡ്വ. മഞ്ജുഷ ശ്രീജിത്തും വായിച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്റെയും വീഡിയോ സന്ദേശവും സദസ്സിന് നല്‍കി.

ഉദ്ഘാടന ചടങ്ങിന് ആശംസകളര്‍പ്പിച്ചു ഖത്തര്‍ ഇന്‍കാസ് മുന്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേകൂറ്റ്, എ പി മണികണ്ഠന്‍, കെ വി ബോബന്‍, പ്രദീപ് പിള്ളൈ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഇന്‍കാസ് കലാകാരന്മാരുടെ ആഭിമുഖ്യത്തില്‍ വിവിധ കലാ പരിപാടികളും നടന്നു.

Share This Article
Leave a Comment
error: Content is protected !!