ആധാര്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഒരുകോടി രൂപ

Web Desk
1 Min Read

,

ന്യൂഡല്‍ഹി: ആധാര്‍ നിയമ ലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്താന്‍ യു ഐ ഡി എ ഐക്ക് അധികാരം നല്‍കുന്ന നിയമം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

city exchange

ചട്ടം നിലവില്‍ വന്നതോടെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക് സാധിക്കും.

- Advertisement -
Ad image

ആധാര്‍ അതോറിറ്റിയുടെ തീര്‍പ്പുകള്‍ക്കെതിരെ ഡിസ്പ്യൂട്‌സ് സെറ്റില്‍മെന്റ് ആന്റ് അപ്പലേറ്റ് ട്രൈബ്യൂണില്‍ അപ്പീല്‍ നല്‍കാം. ലംഘനങ്ങളില്‍ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി നിയമിക്കുന്ന ഉദ്യോഗസ്ഥന് പത്ത് വര്‍ഷത്തെ സര്‍വീസ് വേണമെന്നും നിര്‍ദേശമുണ്ട്.

നിയമം, മാനേജ്‌മെന്റ്, ഐ ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്ന് വര്‍ഷത്തെ വിദഗ്ധ പരിചയമുണ്ടാകമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2019ലെ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ ഐ ടി മന്ത്രാലയം വിജ്ഞാപനം ചെയ്തത്. നിയമലംഘകര്‍ക്ക് നടപടിക്ക് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ആരോപണവിധേയരോട് വിശദീകരണം തേടുകയും വേണമെന്ന് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!