

പയ്യന്നൂര്‍: മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ സംഘടിപ്പിക്കുന്ന വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ പ്രഖ്യാപനം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല നിര്‍വ്വഹിച്ചു. ചടങ്ങില്‍ പയ്യന്നൂര്‍ മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ പി കെ ഷബീര്‍, ഷെരീഫ് പെരിങ്ങോം, മുഹമ്മദ് പാലക്കോട്, ഫായിസ് പി സി, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് അന്‍വര്‍ ഷക്കീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

