ഭക്ഷണസ്ഥാപനങ്ങളില്‍ പരിശോധന; ആറെണ്ണത്തിന് നോട്ടീസ്

Web Desk
0 Min Read

ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതിരിക്കുക, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതിരിക്കുക, സ്ഥാപനത്തിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാതിരിക്കുക തുടങ്ങിയ പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നല്‍കി.

city exchange

ശുചിത്വ പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് എസ് രേഖ, ക്ലിഫി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ശുചിത്വ പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുവാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുജനാരോഗ്യസമിതിയുടെ പ്രാദേശിക സമിതിയോഗം തീരുമാനമെടുത്തിരുന്നു.

Share This Article
Leave a Comment
error: Content is protected !!