
ദോഹ: ദി ഇന്സ്റ്റിറ്റിയൂഷന് ഓഫ് എന്‍ജിനിയേഴ്സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ എന്‍ജിനിയര്‍മാര്‍ക്ക് സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ് മേഖലകളില്‍ ബന്ധപ്പെടാനും പഠിക്കാനും നെക്സ്റ്റ്ജെന്‍ എന്‍ജിനിയേഴ്സ് ഫോറം രൂപീകരിച്ചു. പുതുതായി ബിരുദം നേടിയ 50ലേറെ എന്‍ജിനിയര്‍മാര്‍ പ്രാഥമിക കമ്മിറ്റിയില്‍ അംഗങ്ങളാണ്.

പരിപാടി ഒറിക്സ് യൂണിവേഴ്സിറ്റിയിലെ എന്‍ജിനിയറിംഗ് കോളജ് ഡീന്‍ ഡോ. റഫാല്‍ അല്‍ മുഫ്തി ഉദ്ഘാടനം ചെയ്തു. ഒറിക്സ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. നൂറുദ്ദീന്‍ അന്‍സാരി മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ എനര്‍ജി സീനിയര്‍ എന്‍ജിനിയര്‍ ഖാലിദ് ഫഖ്റു, അബ്ദുല്‍ സമീര്‍ സാബ്, ആഷിഖ് കെ കെ എന്നിവര്‍ പ്രസംഗിച്ചു.
