

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുന:രാരംഭിക്കും. നേരത്തെ സര്‍വീസ് നടത്തിയിരുന്ന 14 രാജ്യങ്ങള്‍ ഒഴികെയാണ് ഡിസംബര്‍ 15 മുതല്‍ സാധാരണ രീതിയിലുള്ള സര്‍വീസുകള്‍ തുടങ്ങുകയെന്നാമ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു കെ, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംബാബ്‌വെ, സിംഗപ്പൂര്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിക്കാത്ത രാജ്യങ്ങള്‍.
ലോകത്തെ കോവിഡ് സാഹചര്യം പരിഗണിച്ചും രാജ്യത്ത് പുതിയ കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കണക്കിലെടുത്തുമാണ് ആരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് പുതിയ തീരുമാനം സ്വീകരിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം വിവിധ ഘട്ടങ്ങളിലായി നീട്ടുകയായിരുന്നു.
പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി ജി സിയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നത്. പിന്നീട്, ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പഴയ നിലയിലേക്ക് എത്തിയിരുന്നില്ല.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്നു.
ഇന്ത്യക്ക് 25 രാജ്യങ്ങളുമായാണ് എയര്‍ ബബിള്‍ കരാറുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് സര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ചത്.
പരമാവധി 33 ശതമാനം വരെ സര്‍വീസ് നടത്താന്‍ എയര്‍ലൈനുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറോടെ ആ പരിധി ക്രമേണ 80 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം ഈ വര്‍ഷം ജൂണില്‍ 50 ശതമാനമായി കുറുക്കുകയും ചെയ്തിരുന്നു.

