ഇന്‍ടു ദി ബ്ലൂസ് മ കള്‍ചര്‍ ഒക്ടോബര്‍ 31ന് ഖത്തറില്‍

Web Desk
1 Min Read

ദോഹ: വൈവിധ്യമാര്‍ന്ന സംഗീത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ ഇന്‍ടു ദി ബ്ലൂസ് മൂന്നാമത് സീസണ്‍ ഒക്ടോബര്‍ 31ന് ക്യു എന്‍ സി സിയില്‍ നടക്കും. ദി കാറ്റ്‌ലിസ്റ്റ് അവതരിപ്പുക്കുന്ന സിറ്റി എക്‌സ്‌ചേഞ്ച് ഇന്‍ടു ദി ബ്ലൂസ് മ കള്‍ചര്‍ പരിപാടിയില്‍ പ്രശസ്ത ഗായകനും യുവനടനുമായ ശ്രീനാഥ് ഭാസി, വിരലുകളില്‍ മാന്ത്രികത തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സി, നടനും ഗായകനുമായ സിദ്ധാര്‍ഥ് മേനോന്‍, നടിയും നര്‍ത്തകിയുമായ സുചിത്ര നായര്‍, ചെണ്ട ഫ്യൂഷനുമായി ബ്രോ ഹൗസ് തുടങ്ങിയവര്‍ അണി നിരക്കും.

city exchange

മൂന്ന് ബാന്റുകള്‍ അണിനിരക്കുന്ന സംഗീതോത്സവം ഖത്തറിലെ കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായിരിക്കുമെന്ന് മ കള്‍ചര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ച് കലാ സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യമായ ചന്ദ്രമോഹന്‍ പിള്ള പറഞ്ഞു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മ കള്‍ചര്‍ മുഖ്യ പ്രയോജകരായ സിറ്റി എക്‌സചേഞ്ച് ബിസിനസ്സ് ഡവലെപ്‌മെന്റ് മാനേജര്‍ ലിതിന്‍ നിര്‍വഹിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!