ജലാലാബാദിലെ ആക്രമണ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു

Web Desk
1 Min Read

കാബൂള്‍: താലിബാന്‍ വാഹനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തു. ഐ എസിന് കീഴിലുള്ള ആമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

city exchange

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് താലിബാന്‍ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയത്. താലിബാനും ഐ എസും ബദ്ധവൈരികളാണ്. താലിബാനെതിരെ ഐ എസ് കടുത്ത ഭീഷണി ഉയര്‍ത്തുമെന്ന സൂചനയാണ് സ്‌ഫോടനങ്ങള്‍.


അഫ്ഗാനിസ്ഥാനിലെ ഐ എസ് ശക്തികേന്ദ്രമായ നന്‍ഗര്‍ഹറിന്റെ തലസ്ഥാനമായ ജലാലാബാദിലായിരുന്നു സെപ്തംബര്‍ 18, 19 ദിവസങ്ങളില്‍ ആക്രമണം നടന്നത്. താലിബാന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് എട്ട് പേരെങ്കിലും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

- Advertisement -
Ad image


അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയുള്ള കടുത്ത സാമ്പത്തിക- സാമൂഹിക വെല്ലുവിളികള്‍ കൂടാതെയാണ് ഐ എസിന്റെ ഭാഗത്തു നിന്നുള്ള ഭീഷണിയും.

Share This Article
Leave a Comment
error: Content is protected !!