ഖത്തര്‍ പ്രധാനമന്ത്രിയെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ഫോണില്‍ വിളിച്ചു

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഫോണില്‍ വിളിച്ചു.

city exchange

ഖത്തറും യു എസും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളില്‍ സംയുക്ത ഏകോപനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സംഭാഷണത്തിനിടെ ചര്‍ച്ച ചെയ്തു.

അഫ്ഗാനിസ്ഥാനില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരനായ ജോര്‍ജ്ജ് ഗ്ലെസ്മാന്റെ മോചനത്തിന് സൗകര്യമൊരുക്കിയതിന് ഖത്തര്‍ ഭരണകൂടത്തോട് യു എസ് സ്റ്റേറ്റ് സെക്രട്ടറി നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനിലും മേഖലയിലും സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ സ്ഥാപിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!