‘കാടിതു കണ്ടായോ കാന്താ…’ എഫ് സി സി വായനക്കൂട്ടം കഥാസഞ്ചാരം 14ന്

Web Desk
0 Min Read

ദോഹ: ദോഹയിലെ കഥാകൃത്തുക്കള്‍ക്കും കഥാസ്വാദകര്‍ക്കും ഒരുമിച്ചിരിക്കാന്‍ എഫ് സി സി വായനക്കൂട്ടം കഥാസഞ്ചാരം ഒരുക്കുന്നു. കഥാസഞ്ചാരത്തില്‍ സ്വന്തം കഥകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ക്ക് നവംബര്‍ 6 വെള്ളിയാഴ്ച ക്കകം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ഒരു ചെറുകഥ അയച്ച് താത്പര്യമറിയിക്കാവുന്നതാണ്.

city exchange

ആദ്യം ലഭിക്കുന്ന ചുരുക്കം കഥകള്‍ക്കാവും അവതരണത്തിന് അവസരമുണ്ടാവുക.
സ്വന്തം കഥകളാണ് അവതരണത്തിന് അയക്കേണ്ടത്. കഥ അവതരിപ്പിക്കാന്‍ അഞ്ച് മിനുട്ടാണ് സമയം ലഭിക്കുക.

കഥാസഞ്ചാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രചയിതാക്കളെ നവംബര്‍ 10നകം വിവരം അറിയിക്കും. അവതരണങ്ങളും ആസ്വാദനവും പൊതുചര്‍ച്ചയുമാണ് കഥാസഞ്ചാരം പരിപാടിയുടെ ഉള്ളടക്കം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55345106, 55092241, 66787007 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!