
ദോഹ: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിപുലമായ കേക്ക് മിക്‌സിങ് ചടങ്ങ് സംഘടിപ്പിച്ചു. ക്രിസ്മസിന് മുന്നോടിയായി കേക്ക് നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തുന്ന ഈ ചടങ്ങ് സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും പ്രതീകമാണ്.

ഏഷ്യന്‍ ടൗണിലെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുള്ള ഗ്രാന്‍ഡ് ഫ്രഷ് ബേക്കറിയില്‍ നടന്ന ചടങ്ങില്‍ ഏകദേശം 1,000 കിലോ കേക്ക് നിര്‍മ്മാണത്തിനാവശ്യമായ ചേരുവകളാണ് മിക്‌സ് ചെയ്തത്. ജിഞ്ചര്‍ പീല്‍, കാന്‍ഡിഡ് ഫ്രൂട്ട് പീല്‍, വാള്‍നട്ട്, ഡ്രൈഡ് ബ്ലാക്ക് കറന്റ്, ഗോള്‍ഡന്‍ റെയ്സിന്‍, ഈത്തപ്പഴം, റെഡ് ചെറി, ടൂട്ടി ഫ്രൂട്ടി, കശുവണ്ടിപ്പരിപ്പ് തുടങ്ങി വിവിധയിനം ഡ്രൈ ഫ്രൂട്ട്‌സും മറ്റ് ഗുണമേന്മയുള്ള ചേരുവകളും ചേര്‍ത്താണ് രുചികരമായ ക്രിസ്മസ് കേക്കുകള്‍ തയ്യാറാക്കുന്നത്.

2026-ലെ ഗ്രാന്‍ഡ് ക്രിസ്മസ് കേക്ക് ശേഖരത്തില്‍ 10 വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകളും 8 ഇനം ഡ്രൈ കേക്കുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കേക്കുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹൈജീന്‍ റേറ്റിങ് നിലവാരം പാലിച്ചുകൊണ്ട്, പ്രകൃതിദത്ത നിറങ്ങളും ഫ്‌ളേവറുകളും മാത്രം ഉപയോഗിച്ച്, ട്രാന്‍സ് ഫാറ്റ് ഫ്രീ ഫാറ്റും ഫാര്‍മഗ്രേഡ് ഷുഗറും ഉള്‍പ്പെടെയുള്ള ഗുണമേന്മയുള്ള ആദ്യനിര ചേരുവകള്‍ ഉപയോഗിച്ചാണ് കേക്കുകള്‍ തയ്യാറാക്കുന്നത്. പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെയും ഫുഡ് ഗ്രേഡ് പേപ്പറുകളും സുരക്ഷിതമായ പാക്കിങ് മെറ്റീരിയലുകളും ഉപയോഗിച്ചുമാണ് ഉപഭോക്താക്കളിലേക്ക് കേക്കുകള്‍ എത്തിക്കുന്നത്.
വരാനിരിക്കുന്ന ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത രുചികളിലും ആകര്‍ഷകമായ ഓഫറുകളിലും കേക്കുകള്‍ ഗ്രാന്‍ഡ് മാളിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.
ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ അജിത് കുമാര്‍, സി ഒ ഒ ഹരീഷ്, ഡി ജി എം സൂരജ്, ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് മിക്‌സിങ് ചടങ്ങ് നടന്നത്. പി ആര്‍ മാനേജര്‍ സിദ്ദിഖ്, ഫിനാന്‍സ് മാനേജര്‍ അനില്‍ കുമാര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ നവാബ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

