കാസര്‍കോടന്‍ പെരുന്നാള്‍ പൊല്‍സ് 31ന്

Web Desk
0 Min Read

ദോഹ: കാസര്‍കോടന്‍ പ്രവാസികളുടെ ‘കാസര്‍കോടന്‍ പെരുന്നാള്‍ പൊല്‍സ്’ മാര്‍ച്ച് 31ന് ഗറാഫ് പേളിങ്ങ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ് സംഘടിപ്പിക്കും. കുടുംബ സംഗമം, അണ്ടര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഇശല്‍ പൊലിമ ടീമിന്റെ സംഗീത വിരുന്ന് തുടങ്ങിയവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

city exchange

പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍ നുഹ്മാനും ക്രിക്കറ്റ് ഫിക്‌സ്ചര്‍ ജാസിം മാസ്‌കും പ്രകാശനം ചെയ്തു. ഹാരിസ് ചൂരി, ഷാനിഫ് പൈക്ക, റിയാസ് മാന്യ, നൗഷാദ് പൈക്ക, അബ്ദുല്‍ റഹിമാന്‍ ഏരിയാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വൈകിട്ട് നാല് മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 30701143, 77860044 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!