ഐ.എന്‍.എല്‍ പ്രവര്‍ത്തക സമിതി: വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കാസിം ഇരിക്കൂര്‍

Web Desk
0 Min Read

കോഴിക്കോട്: ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ബഹളമുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തിനു ശേഷം ചേര്‍ന്ന യോഗത്തില്‍ വിവിധ വിഷയങ്ങളെകുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.അപ്പോള്‍ ആരോഗ്യകരമായ അഭിപ്രായപ്രകടനങ്ങളാണ് നടന്നത്. സാമൂഹിക മാധ്യങ്ങള്‍ ദുരുപയോഗം ചെയ്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മലപ്പുറം ജില്ലയിലെ ഖാലിദ് മഞ്ചേരി, സി.എച്ച് അലവിക്കുട്ടി,അബ്ദുല്‍ അസീസ് ആനക്കയം എന്നിവരെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി കാസിം ഇരിക്കൂര്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!