കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ഡോ. എം ലീലാവതിക്ക്

Web Desk
1 Min Read

തിരുവനന്തപുരം: സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് ഫെലോഷിപ്പ്. വിവിധ ഭാഷകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കാണ് ബഹുമതി നല്‍കുന്നത്. സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ. എം ലീലാവതി.

city exchange

പത്മശ്രീ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.


വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം- സി വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!